അലഹബാദ്: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ വി. വിദ്യാവതിക്ക് അലഹബാദ് കോടതിയുടെ രൂക്ഷ വിമർശനം. മസ്ജിദിലെ കുളത്തിൽ കണ്ടെത്തിയ ശിലയുടെ കാലപ്പഴക്കം സുരക്ഷിതമായി കണ്ടെത്താൻ കഴിയുമോ എന്നതിൽ സമയബന്ധിതമായി അഭിപ്രായം അറിയിക്കാത്തതിനെയാണ് കോടതി വിമർശിച്ചത്. ആർക്കിയോളജിക്കൽ സർവേ വകുപ്പിന്റെ ഉദാസീനത കോടതി നടപടികളെ തടസ്സപ്പെടുത്തിയെന്നും രാജ്യമാകെ ശ്രദ്ധിക്കുന്ന വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ചൂണ്ടിക്കാട്ടി. ഏപ്രിൽ 17നകം അഭിപ്രായം അറിയിക്കണമെന്ന് കോടതി അന്ത്യശാസനം നൽകി.
പള്ളിയില്‍ നമസ്കരിക്കാന്‍ വരുന്നവര്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കുളത്തില്‍നിന്ന് കണ്ടെടുത്ത കല്ലിന്റെ കാലപ്പഴക്കം കാർബൺ ഡേറ്റിങ്, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ തുടങ്ങി ഏതെങ്കിലും വഴികളിലൂടെ കേടുപാട് സംഭവിക്കാതെ കണ്ടെത്താൻ കഴിയുമോ എന്നാണ് ആർക്കിയോളജി വകുപ്പിനോട് കോടതി ആരാഞ്ഞത്. ഇത് ശിവലിംഗമാണെന്ന് ഹിന്ദു വിഭാഗം അവകാശപ്പെടുമ്പോൾ ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണെന്നാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.