ന്യൂഡൽഹി: ദക്ഷിണ ഡൽഹി ഗ്രേറ്റർ കൈലാഷിൽ ജിംനേഷ്യം ഉടമയെ വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം വെടിവെച്ചു കൊന്നു. ലോറൻസ് ബിഷ്‌ണോയി സംഘം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വെടിയേറ്റ് പരിക്കേറ്റ ജിംനേഷ്യം ഉടമ നാദിർഷായെ (35) മാക്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഗ്രേറ്റർ കൈലാഷ് ഏരിയയിലെ സി.ആർ പാർക്ക് നിവാസിയും ജിമ്മിന്റെ സഹ ഉടമയുമാണ് നാദിർ ഷാ. സംഭവത്തിന് തൊട്ടുപിന്നാലെ ഒളിവിലുള്ള ലോറൻസ് ബിഷ്‌ണോയി ഗുണ്ടാസംഘത്തിലെ അംഗം രോഹിത് ഗോദാര എക്സിൽ നാദിറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
‘ഇന്ന് ഡൽഹിയിൽ നടന്ന നാദിറിന്റെ കൊലപാതകം നടത്തിയത് ഞങ്ങളാണ്. തിഹാർ ജയിലിൽ കഴിയുന്ന സമീർ ബാബ ഭായിയിൽ നിന്ന് ഒരു സന്ദേശം വന്നു, നാദിർ ശത്രുക്കളെ കൂട്ടുപിടിച്ച് ഞങ്ങളുടെ ബിസിനസുകൾക്ക് തടസ്സം സൃഷ്ടിക്കുന്നു, അതിനാൽ ഞങ്ങൾ. അവനെ കൊന്നു’ രോഹിത് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികൾ നാദിറിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പി.ടി.ഐയോട് പറഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.