ഹാഫിസ് സഈദിന്‍െറ മുന്‍കരുതല്‍ അറസ്റ്റ്; ഇന്ത്യയുടെ പ്രതികരണം കരുതലോടെ

ന്യൂഡല്‍ഹി: മുംബൈ ഭ ീകരാക്രമണത്തിന്‍െറ സൂത്രധാരനെന്ന്  കരുതുന്ന ജമാഅത്തുദ്ദഅ്വ മേധാവി ഹാഫിസ് സഈദിനെയും മറ്റു നാലു പേരെയും  ഭീകരവിരുദ്ധ നിയമം അനുസരിച്ച് മുന്‍കരുതല്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ ഇന്ത്യയുടെ പ്രതികരണം കരുതലോടെ. പാക് ആഭ്യന്തര മന്ത്രാലയം ജമാഅത്തുദ്ദഅ്വ , ഫലാഹെ ഇന്‍സാനിയത് ഫൗണ്ടേഷന്‍ എന്നീ സംഘടനകളെ യു.എന്‍ രക്ഷാസമിതിയുടെ ഭീകരവിരുദ്ധ പ്രമേയത്തില്‍ നിര്‍ദേശിക്കുന്നതു പോലെ രണ്ടാം ഷെഡ്യൂളില്‍ പെടുത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സഈദിനെതിരായ അത്തരം നടപടികള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ഇതിനു മുമ്പും പാകിസ്താന്‍ അയാളെ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്‍െറ പിന്നിലുള്ള ഭീകരസംഘടനകള്‍ക്കും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെയും പാക് നടപടികള്‍  ആത്മാര്‍ഥമാകണമെന്ന് സ്വരൂപ് പറഞ്ഞു.
ത്.

 

Tags:    
News Summary - hafiz saeed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.