മാണ്ഡ്യ: മൈസുരുവിൽ ശ്രീരംഗപ്പട്ടണത്തിനു സമീപം ടിപ്പു സുൽത്താൻ നിർമിച്ചതെന്ന് കരുതപ്പെടുന്ന നവസര ഹനുമാൻ ക്ഷേത്രം റോഡ് വികസനത്തിനായി മാറ്റി സ്ഥാപിക്കുന്നു. സംസ്ഥാനത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മുസ്‌റായി വകുപ്പിന് ക്ഷേത്രം മാറ്റി സ്ഥാപിക്കാനുള്ള ചെലവ് നൽകുമെന്ന് ദേശീയ പാത അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡെക്കാൻ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്തു.
200 വർഷത്തിലധികം പഴക്കമുള്ളതാണ് ക്ഷേത്രം. ഹിന്ദുവായ രണ്ടാമത്തെ ഭാര്യയുടെ അഭ്യർത്ഥന മാനിച്ചാണ് ടിപ്പു സുൽത്താൻ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ഐതിഹ്യം. മാറ്റി സ്ഥാപിക്കുന്ന സ്ഥലത്തെക്കുറിച്ച് തീരുമാനമായിട്ടില്ല.
സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ടിപ്പുവിനെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് കർണാടക സർക്കാർ ആലോചിക്കുന്ന സമയത്താണ് ക്ഷേത്രപ്രശ്നം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.