മുത്തങ്ങ റോഡ് രാത്രി തുറക്കാൻ കേന്ദ്രമന്ത്രിയെ കണ്ട് ഹാരിസ് ബീരാൻ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായി അഡ്വ. ഹാരിസ് ബീരാൻ കൂടിക്കാഴ്ച നടത്തി.

കനത്ത മഴയിൽ ഒറ്റപ്പെട്ട വയനാട്ടിലേക്കുള്ള ഗതാഗതം സൗകര്യം ഇല്ലാതായി. പരിമിതമായ മെഡിക്കൽ സംവിധാനമാണ് വയനാട്ടിലുള്ളത്. മുത്തങ്ങ വഴി മൈസൂരുവിലേക്കുള്ള റോഡ് താത്കാലികമായെങ്കിലും മുഴുവൻ സമയവും തുറന്ന് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ വനം പരിസ്ഥിതി വകുപ്പും ഗതാഗത വകുപ്പും ആലോചിച്ച് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി സംസാരിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രി ജെ.പി നഡ്ഡ ഉറപ്പു നൽകി.

Tags:    
News Summary - Haris Beeran meets Union Minister to open the Muthanga Road at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.