ന്യൂഡൽഹി: കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചർച്ചക്കിടെ ലോക്സഭയിൽ ബി.ജെ.പി എം.പി അനുരാഗ് താക്കൂർ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർ അപമാനിക്കപ്പെടുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ജാതി അറിയാത്തവർ ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നു എന്ന താക്കൂറിന്റെ പരിഹാസത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങൾക്ക് അപമാനിക്കാവുന്നിടത്തോളം അപമാനിക്കാം. എന്നാൽ ജാതി സെൻസസ് പാർലമെന്റിൽ പാസാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തിൽ താക്കൂറിന്റെ പ്രതികരണം. ജാതിയെക്കുറിച്ച് അറിയാത്ത ഒരാൾ സെൻസസിനെ കുറിച്ച് സംസാരിക്കുന്നുവെന്ന് മാത്രമാണ് പറഞ്ഞത്. ആരുചേയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ താക്കൂറിൽ നിന്ന് മാപ്പ് പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.