വയനാടിനെ ചൊല്ലി രാജ്യസഭ പ്രക്ഷുബ്ധം; സഭയിൽ ​പൊട്ടിത്തെറിച്ച് ജോസ്.കെ.മാണി

ന്യൂഡൽഹി: അജണ്ട നിർത്തിവെച്ച് ചർച്ച ചെയ്യാൻ നിരവധി കേരള എം.പിമാർ നോട്ടീസ് നൽകിയിട്ടും വയനാട് ദുരന്തത്തെ കുറിച്ച് കേരളത്തിൽ നിന്ന് ഒരു എം.പിയെ പോലും സംസാരിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിക്കാത്തതിനെ ​തുടർന്ന് രാജ്യസഭാ പ്രക്ഷുബ്ധമായി.

പ്രതിപക്ഷ എം.പിമാരുടെ കനത്ത പ്രതിഷേധത്തെ തുടർന്ന് തുടങ്ങി വെച്ച അജണ്ട മാറ്റിവെച്ച് വയനാട് വിഷയം ഉന്നയിക്കാൻ ചെയർമാൻ ജഗ്ദീപ് ധൻഖർ നിർബന്ധിതനായി. ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തയാറാകാത്ത നടപടിക്കെതിരെ കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണി സഭയിൽ പൊട്ടിത്തെറിച്ചു.

സൈനിക സഹായവും സാമ്പത്തിക സഹായവും വേണം: കേരള എം.പിമാർ

ജോസ് കെ. മാണിക്ക് പുറമെ കേരളത്തിൽ നിന്നുള്ള എം.പിമാരായ പി.വി അബ്ദുൽവഹാബ്, ജോൺ ബ്രിട്ടാസ്, എ.എ റഹീം, സന്തോഷ് കുമാർ, ജെബി മേത്തർ, ഡോ. വി. ശിവദാസൻ എന്നിവർ വയനാട് ദുരന്തത്തി​ന്റെ ഭീതിദമായ അവസ്ഥ സഭക്ക് മുമ്പാകെ വെച്ചു. സൈനിക സഹായത്തോ​കൊപ്പം കേരള സർക്കാറിന് സാമ്പത്തിക സഹായവും ലഭ്യമാക്കണമെന്ന് കേരളത്തിൽ നിന്നുള്ള എൽ.ഡി.എഫ് യു​.ഡി.എഫ് എം.പിമാർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി ജോർജ് കുര്യനെ വയനാട്ടേക്ക് അയച്ചുവെന്ന് കേന്ദ്രം

കേരളത്തിൽ നിന്നുള്ള കേന്ദ്ര മ​ന്ത്രി ജോർജ് കുര്യനെ അങ്ങോട്ടയച്ചുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു രാജ്യസഭയെ അറിയിച്ചു. അടിയന്തരമായി രക്ഷാ പ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവുമാണ് വേണ്ടത്. പുനരധിവാസ പാക്കേജുകളും മറ്റും അത് കഴിഞ്ഞാണെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു. എം.പിമാരുടെ വികര പ്രകടനങ്ങൾ മനസിലാക്കുന്നുവെന്നും അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രക്രിയയുണ്ടെന്ന് മനസിലാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ മറുപടി നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന് ആവശ്യമായത് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു.

Tags:    
News Summary - Uproar in Rajya Sabha over Wayanad; Jos. K. Mani raised a strong protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.