കോടതിയിൽ നിന്ന് 24 ലക്ഷം രൂപ മോഷ്ടിച്ചതിന് യുവാവ് അറസ്റ്റിൽ

ഐസ്‍വാൾ (മിസോറാം): മിസോറാമിലെ ഐസ്‍വാൾ ജില്ലാ കോടതിയിൽ നിന്ന് 24 ലക്ഷത്തിലധികം രൂപ മോഷ്ടിച്ചതിന് 30കാരൻ അറസ്റ്റിൽ.

കോടതിയിലെ താൽക്കാലിക ജോലിക്കാരനായ പ്രതി ജൂൺ ഒന്നിന് സ്‌പെഷൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസ് ആക്‌ട് കോടതിയിലെ സേഫ് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു. സൗത്ത് മിസോറാമിലെ ലുങ്‌ലെയ് പട്ടണത്തിലെ സുഹൃത്തിന്റെ വസതിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന്

ഐസ്‍വാൾ പൊലീസ് സൂപ്രണ്ട് രാഹുൽ അൽവാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആഡംബര ഹോട്ടലുകളിൽ താമസിച്ചിരുന്ന ഇയാൾ മോഷ്ടിച്ച തുക ഉപയോഗിച്ച് ഇരുചക്ര വാഹനവും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കുടാതെ ബാങ്ക് അക്കൗണ്ടിൽ 16.5 ലക്ഷം രൂപയും നിക്ഷേപിച്ചു. കസ്റ്റഡിയിലുള്ള പ്രതിയിൽ നിന്ന് 36,000 രൂപ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Youth arrested for stealing 24 lakh rupees from court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.