ബാബാ രാംദേവിന്​ അറസ്​റ്റ്​ വാറൻറ്​

ന്യൂഡൽഹി: ഭാരത്​ മാതാ കീ ജയ്​ വിളിക്കാത്തവരുടെ തലവെട്ടു​മെന്ന് പറഞ്ഞ യോഗഗുരു ബാബാ രാംദേവിന്​ അറസ്​റ്റ്​ വാറ​ൻറ്​.  ഹരിയാന ചീഫ്​ ജുഡീഷ്യൽ മജിസ്​​ട്രേറ്റ്​ ഹരീഷ്​ ഗോയലാണ്​ വാറൻറ്​ അയച്ചത്​. കേസുമായി ബന്ധപ്പെട്ട്​ കോടതി നേരത്തെ രാംദേവിന്​ സമൻസ്​ അയച്ചിട്ടും ഹാജാകാത്തതിനാലാണ്​ നടപടി.

ഇന്ത്യൻ​​ ശിക്ഷാ നിയമത്തിലെ സെക്ഷൻ 504 (സമാധാനം തകർക്കുന്നതിനുള്ള ബോധപൂർവമായ​ ശ്രമം), ഇന്ത്യൻ പീനൽ കോഡ്​ 506 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ​ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. 

കഴിഞ്ഞ വർഷം ഏപ്രിലിലാണ്​ താൻ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കിൽ ഭാരത്​ മാതാ കീ ജയ്​ വിളിക്കാൻ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നും പ്രസംഗത്തിനിടെ രാംദേവ്​ പറഞ്ഞത്​. ​

വിവാദ പരാമർശത്തിനെതിരെ ​പൊലീസ്​ കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്​ മുൻ ഹരിയാന മന്ത്രിയും കോൺ​ഗ്രസ്​ നേതാവുമായ സുഭാഷ്​ ഭദ്ര ​കോടതിയെ സമീപിക്കുകയായിരുന്നു.


 

Tags:    
News Summary - Haryana court issues warrant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.