ന്യുഡൽഹി: ആഗോള ബ്രാന്‍ഡുകൾ ഇന്ത്യയിൽ നിന്ന് പിന്‍വാങ്ങുന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹേറ്റ് ഇൻ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യയും ഒരുമിച്ച് രാജ്യത്ത് നിലനിൽക്കില്ലെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങൾക്ക് പകരം രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധിയിൽ പ്രധാനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച പോസ്റ്റ് ചെയ്ത ട്വിറ്റിൽ 7 ആഗോള ബ്രാൻഡുകൾ, 9 ഫാക്ടറികൾ, 649 ഡീലർഷിപ്പുകൾ, 84,000 തൊഴിലവസരങ്ങൾ എന്നിവ നഷ്ടപ്പെട്ടതായി രാഹുൽ സൂചിപ്പിച്ചു. 2017-ൽ ഷെവർലെ, 2018ൽ മാൻ ട്രക്കുകൾ, 2019-ൽ ഫിയറ്റ്, യുണൈറ്റഡ് മോട്ടോഴ്‌സ്, 2020ൽ ഹാർലി ഡേവിഡ്‌സൺ, 2021ൽ ഫോർഡ്, 2022-ൽ ഡാറ്റ്‌സൺ എന്നീ ഏഴ് ആഗോള ബ്രാൻഡുകൾ രാജ്യത്ത് നിന്ന് പുറത്ത് പോയതായി അദ്ദേഹം ട്വീറ്റിനൊപ്പം പങ്കിട്ട ചിത്രത്തിൽ കാണിച്ചു.
ഇതിന് മുമ്പും രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മക്കെതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും കേന്ദ്ര സർക്കാരിനെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.