ഡൽഹി: മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആഹ്വാനമാണ് ഗോദ്സെ രണ്ടാമൻ എന്ന രാം ഭക്ത്ഗോപാൽ നടത്തിയതെന്ന് ഗുഡ്ഗാവ് കോടതി. വിദ്വേഷ പ്രസംഗം നടത്തുകയും മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടുപോകാൻ ആഹ്വാനം നൽകുകയും ചെയ്ത പ്രതിക്ക് ഒരു തരത്തിലും ജാമ്യം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്. ഇത്തരം പ്രവണതകളെ ഇന്ത്യന്‍ സമൂഹം എതിര്‍ക്കണം. ഇത്തരക്കാര്‍ ഒരവസരം കിട്ടിയാല്‍ മതവിദ്വേഷത്തിെൻറ പേരില്‍ നിഷ്‌കളങ്കരെ കൂട്ടക്കൊല ചെയ്യാൻ മടിക്കില്ലെന്നും കോടതി പറഞ്ഞു. ഒന്നും അറിയാത്ത പാവം പയ്യനെപ്പോലെയാണ് പ്രതി കോടതിക്കു മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ, ഇയാള്‍ നിസ്സാരക്കാരനല്ല. വിദ്വേഷം വെച്ച് ഭയരഹിതനായി എന്തും ചെയ്യാനുള്ള മനോഭാവമാണുള്ളതെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി.
ജൂലൈ നാലിന് ഗുരുഗ്രാമിനടുത്ത് നടന്ന മഹാപഞ്ചായത്തിലായിരുന്നു രാംഭക്തിെൻറ വിദ്വേഷ പ്രസംഗം. നമ്മള്‍ വിചാരിച്ചാല്‍ ഒരു സല്‍മയെ തട്ടിയെടുക്കാനാകില്ലേ എന്നായിരുന്നു ഇയാളുടെ ചോദ്യം. മുസ്ലിംകൾ കൊല്ലപ്പെടുമ്പോള്‍ അവര്‍ രാം രാം എന്ന് അലറി വിളിച്ചോളും എന്നും പ്രതി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജനുവരി 30ന് നൂറുകണക്കിന് പൊലീസുകാര്‍ നോക്കി നില്‍ക്കേയാണ് ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം, ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഡല്‍ഹി െപാലീസ് സിന്ദാബാദ് എന്നാര്‍ത്തു വിളിച്ച് രാംഭക്ത് വെടിയുതിർത്തത്. അതിനുശേഷമാണ് ഗോദ്സെ രണ്ടാമൻ എന്നറിയപ്പെടാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.