ബലാൽസംഗങ്ങൾക്ക്​ ഉത്തരവാദി സർക്കാറല്ല; പെൺമക്കളെ സംസ്​​കാരത്തോടെ വളർത്തണം-ബി.ജെ.പി എം.എൽഎ

ഹാഥറസ്​ സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കു​േമ്പാൾ പെൺകുട്ടിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി യു.പിയിലെ ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശ്​ ബല്ലിയയിലെ ബെയ്‌രിയ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി എം‌എൽ‌എ സുരേന്ദ്ര സിങാണ്​ വിവാദപ്രസ്​താവന നടത്തിയത്​. മാതാപിതാക്കൾ പെൺമക്കളിൽ സംസ്‌കാരവും നല്ല മൂല്യങ്ങളും വളർത്തിയാൽ ബലാത്സംഗം പോലുള്ള സംഭവങ്ങൾ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ സർക്കാർ വാളുമായി നിൽക്കുന്നുണ്ടെങ്കിൽപ്പോലും തടയാൻ കഴിയില്ലെന്നും എം.എൽ.എ പറഞ്ഞു.

ബല്ലിയയുടെ ചന്ദ്‌പൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സുരേന്ദ്ര സിങ്​. 'എം.എൽ.എ എന്നതിനൊപ്പം ഞാനൊരു അധ്യാപകനുമാണ്. ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാറിനല്ല സംസ്​കാരത്തിനാണ്​ കഴിയുക. സർക്കാർ വാളുമായി നിൽക്കുന്നുണ്ടെങ്കിലും അത്തരം സംഭവങ്ങൾ അവസാനിപ്പിക്കാനാവില്ല. മാതാപിതാക്കൾ യുവതികളായ പെൺമക്കൾക്ക് സംസ്‌കാരം പകർന്നു നൽകുകയും അവരിൽ നല്ല മൂല്യങ്ങൾ ഉണ്ടെന്ന്​ ഉറപ്പുവരുത്തുകയും ചെയ്യണം. അപ്പോൾ ഇത്തരം സംഭവങ്ങൾ അവസാനിക്കും'-അദ്ദേഹം പറഞ്ഞു.

'ആളുകൾക്ക്​ സംരക്ഷണം നൽകേണ്ടത് സർക്കാരി​െൻറ കടമയാണ്, അതുപോലെ കുട്ടികളിൽ സംസ്‌കാം വളർത്തേണ്ടത്​ കുടുംബത്തി​െൻറയും മാതാപിതാക്കളുടെയും കടമയാണ്. മര്യാദയുള്ള പെരുമാറ്റം മാതാപിതാക്കൾ അവരെ പഠിപ്പിക്കണം. സംസ്‌കാരവും സർക്കാരും ചേർന്നാൽ രാജ്യത്തെ മനോഹരമാക്കാം. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ല'-സുരേന്ദ്ര സിങ് പറഞ്ഞു. ബി.ജെ.പി എം.എൽ.എയുടെ വാക്കുകൾക്കെതിരെ വൻ പ്രതിഷേധമാണ്​ ഉയരുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.