ബംഗളൂരു: ഹാവേരി ജില്ലയിലെ ഹനഗലിൽ ഈ മാസം എട്ടിന് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതിയിലെ പ്രതികളിൽ ആരോടും സർക്കാർ മൃദുസമീപനം സ്വീകരിക്കുകയോ കേസിൽനിന്ന് ഒഴിവാക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംഭവസ്ഥലം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തിൽ ആറ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കേണ്ട ആവശ്യമില്ല.
എസ്.ഐ.ടി നിയോഗിച്ചാലും കർണാടക പൊലീസ് തന്നെയാണല്ലോ അന്വേഷണം നടത്തുക. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരയായ യുവതിയും ആക്രമികളും ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരായതിനാൽ സർക്കാർ സംഭവം ലഘുവായി കാണുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പറഞ്ഞിരുന്നു. അന്വേഷണം എസ്.ഐ.ടിക്ക് കൈമാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.