നാല് ഭാര്യമാർ പ്രകൃതിവിരുദ്ധം; രണ്ട് സിവിൽകോഡുള്ള ഏതെങ്കിലും മുസ്‍ലിം രാജ്യം ഉണ്ടോ -നിതിൻ ഗഡ്കരി

നാല് ഭാര്യമാർ ഉള്ളത് പ്രകൃതിവിരുദ്ധമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വെള്ളിയാഴ്ച നടന്ന അജൻഡ ആജ് തക് പരിപാടിയിൽ ഏക സിവിൽകോഡിനെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം പുരുഷന്മാർ ഒന്നിലധികം ഭാര്യമാരുള്ളതിനെ ബി.ജെ.പി എതിർക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗഡ്കരിയുടെ പരാമർശം.

"രണ്ട് സിവിൽ കോഡുകളുള്ള ഏതെങ്കിലും മുസ്ലീം രാജ്യത്തെ നിങ്ങൾക്കറിയാമോ?. ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചാൽ അത് സ്വാഭാവികമാണ്. എന്നാൽ ഒരു പുരുഷൻ നാല് സ്ത്രീകളെ വിവാഹം ചെയ്താൽ അത് പ്രകൃതിവിരുദ്ധമാണ്. മുസ്ലീം സമുദായത്തിലെ വിദ്യാസമ്പന്നരും പുരോഗമനവാദികളും നാല് തവണ വിവാഹം കഴിക്കുന്നില്ല. ഏക സിവിൽകോഡ് ഏതെങ്കിലും ഒരു മതത്തിന് എതിരല്ല. അത് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണ്" -ഗഡ്കരി പറഞ്ഞു. ഏക സിവിൽ കോഡിനെ രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് വീക്ഷിക്കരുതെന്നും നിയമം ഈ രാജ്യത്തെ പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Having 4 wives is unnatural': Nitin Gadkari on need for Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.