മുംബൈ: 2008ലെ മാലേഗാവ് സ്ഫോടന കേസിൽ എൻ.െഎ.എ കോടതി കുറ്റം ചുമത്തുന്നത് നീട്ടിവെക്കാൻ നിർദേശിക്കണമെന്ന പ്രതി െലഫ്. കേണൽ ശ്രീകാന്ത് പുരോഹിതിെൻറ അപേക്ഷ ബോംെബ കോടതി തള്ളി. യു.എ.പി.എ നിയമം ചുമത്തിയതിന് എതിരെ നൽകിയ അപ്പീലിൽ തീർപ്പാകും വരെ കുറ്റംചുമത്തൽ നിർത്തിവെക്കണമെന്നാണ് പുരോഹിത് ആവശ്യപ്പെട്ടത്. 10 വർഷം പഴക്കമുള്ള കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നേരത്തേ ബോംബെ ഹൈകോടതിയും സുപ്രീം കോടതിയും നിർദേശിച്ചത് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്.എസ് ഷിണ്ഡെ, എ.എസ്. ഗഡ്കരി എന്നിവരുടെ ബെഞ്ചാണ് തള്ളിയത്.
അതേസമയം, യു.എ.പി.എ നിയമം ചുമത്തിയത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈകോടതി വാദം കേൾക്കും. നവംബർ 21ന് നിലപാട് അറിയിക്കാൻ കോടതി എൻ.െഎ.എക്ക് നിർദേശം നൽകി. സൈനികനെന്ന നിലക്ക് ചട്ടം പാലിച്ചല്ല യു.എ.പി.എ ചുമത്തിയതെന്ന് ആരോപിച്ച് പുരോഹിത് നൽകിയ ഹരജി നേരത്തേ എൻ.െഎ.എ കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് അപ്പീൽ. പുരോഹിത്, സന്യാസിനി പ്രജ്ഞ സിങ് ഠാകുർ, സന്യാസി സുധാർ ദ്വിവേദി, റിട്ട. േമജർ രമേശ് ഉപാധ്യായ് തുടങ്ങി ഏഴു പേർക്ക് എതിരെ യു.എ.പി.എ നിയമ പ്രകാരം എൻ.െഎ.എ കോടതി ചൊവ്വാഴ്ച കുറ്റം ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.