ന്യുഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന രേഖയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്ന സാഹചര്യത്തിൽ തത്കാലം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അവ മറച്ചുവെക്കും. വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം പതിക്കുന്നത് ഒഴിവാക്കാൻ നേരത്തെ കമീഷൻ കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു.
കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ചിത്രം പതിക്കുന്നതെന്ന് നേരത്തെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.