ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.ഐ.പി ഹെലികോപ്ടർ കുംഭകോണക്കേസിെൻറ ക ുറ്റപത്രം രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് ആരോപിച് ച് കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേൽ നൽകിയ ഹരജിയിൽ പ്രത്യേക കോടതി എൻഫോഴ്സ്െമ ൻറ് ഡയറക്ടറേറ്റിന് (ഇ.ഡി) നോട്ടീസ് അയച്ചു.
ഹെലികോപ്ടർ ഇടപാടിൽ പണം കൈപ്പറ്റിയവരുടെ പേരുകൾ താൻ ഇ.ഡിയോട് വെളിപ്പെടുത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മിഷേൽ ഹരജിയിൽ പറഞ്ഞു. ഇ.ഡിയുടെ കുറ്റപത്രത്തിൽ കോടതി തുടർനടപടി സ്വീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ കുറ്റപത്രം അന്വേഷണ ഏജൻസി ചോർത്തി നൽകിയത് വിവാദം സൃഷ്ടിക്കാൻ മാത്രമാണ് -മിഷേൽ വാദിച്ചു.
കേസിലെ പ്രതിയും മിഷേലിെൻറ ബിസിനസ് പങ്കാളിയുമായ ഡേവിഡ് നിഗേൽ ജോൺ സിംസ് മേയ് ഒമ്പതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി സമൻസയച്ചു. കേസിലെ മറ്റൊരു പ്രതിയും പ്രതിരോധ ഇടപാടുകളിലെ ഏജൻറുമായ സുഷേൻ മോഹൻ ഗുപ്ത നൽകിയ ജാമ്യഹരജിയിൽ ഏപ്രിൽ ഒമ്പതിന് മറുപടി നൽകാൻ കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. അതേസമയം, മാധ്യമങ്ങൾക്ക് വിവരം ചോർന്നുകിട്ടിയതിനെക്കുറിച്ച് എൻഫോഴ്സ്െമൻറ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.