മുംബൈ: 12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന ആളുകളെ തൂക്കിക്കൊല്ലാൻ പോക്സോ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട കേന്ദ്രമന്ത്രി േമനക ഗാന്ധിയെ പിന്തുണച്ച് മഥുരയിൽ നിന്നുള്ള ബി.ജെ.പി എം.പിയും നിനിമ നടിയുമായ ഹേമമാലിനി രംഗത്തെത്തി.
കുഞ്ഞുങ്ങെളപ്പോലും വിടാത്ത മൃഗീയതക്കെതിരെ ദേശീയതലത്തിൽ മുന്നേറ്റം വേണമെന്നും അവർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്.
ഇൗ പട്ടികയിലെ അത്യന്തം അപമാനകരമായ സംഭവങ്ങളാണ് കഠ്വ, ഉന്നാവ് കേസുകൾ. ചെയ്ത കുറ്റത്തിന് അവരെ തൂക്കിലേറ്റണമെന്നും ഹേമമാലിനി ആവശ്യപ്പെട്ടു. നിലവിലെ പോക്സോ നിയമത്തിൽ പരമാവധി ശിക്ഷ ജീവപര്യന്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.