ന്യൂഡൽഹി: ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജിന് കോവിഡ് വാക്സിൻ വേണ്ട. നേരത്തേ കോവിഡ് വന്നു പോയ തനിക്ക് ശരീരത്തിൽ ആവശ്യമായ ആൻറിബോഡി ഉള്ളതുകൊണ്ട് വാക്സിൻ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഡിസംബറിലാണ് അനിൽ വിജിന് കോവിഡ് ബാധയുണ്ടായത്. മൂന്നാംഘട്ട പരീക്ഷണത്തിെൻറ ഭാഗമായി നവംബറിൽ കോവാക്സിൻ സ്വീകരിച്ചിരുന്നു. ശേഷമാണ് അദ്ദേഹത്തിന് കോവിഡ് വന്നത്, വാക്സിെൻറ ഗുണഫലത്തെക്കുറിച്ച സംശയങ്ങൾക്ക് ഇടയാക്കി.
എന്നാൽ, ഒരു ഡോസ് മാത്രമാണ് സ്വീകരിച്ചതെന്നും രണ്ടാമത്തേത് സ്വീകരിക്കുന്നതിനു മുമ്പാണ് കോവിഡ് ഉണ്ടായതെന്നും വിശദീകരണം വന്നു. വാക്സിൽ എല്ലാവരും മടി കൂടാതെ സ്വീകരിക്കണമെന്ന് അനിൽ വിജ് ആവശ്യപ്പെട്ടു. തനിക്ക് ശരീരത്തിൽ ആൻറിബോഡിയുടെ അളവ് 300 ഉണ്ട്. അതു വളരെ കൂടുതലാണ്. അതുകൊണ്ട് വാക്സിൻ ആവശ്യമില്ല -മന്ത്രി പറഞ്ഞു. അതേസമയം, നേരത്തെ കോവിഡ് ബാധിച്ച അമിത് ഷാ മേദാന്ത ആശുപത്രിയിൽ വാക്സിനെടുത്തു.
ന്യൂഡൽഹി: സുപ്രീംകോടതി സിറ്റിങ് ജഡ്ജിമാർ, വിരമിച്ച ജഡ്ജിമാർ, കുടുംബാംഗങ്ങൾ എന്നിവർക്ക് ചൊവ്വാഴ്ച മുതൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങും. സുപ്രീംകോടതി അനക്സിൽ ഇതിനു സൗകര്യം ഏർപ്പെടുത്തി. വാക്സിൻ നൽകുന്ന ആശുപത്രികളിലെത്തിയും വാക്സിൻ സ്വീകരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.