കൊച്ചി: കേരള സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. സാങ്കേതിക സർവകലാശാല സമർപ്പിച്ച അപ്പീൽ ഹരജിയിലാണ് ഉത്തരവ്. വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 29 മുതലുള്ള എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
നേരത്തെ സർവകലാശാലയുടെ ബി ടെക് പരീക്ഷകളാണ് കോടതി റദ്ദാക്കിയത്. ഒന്ന്, മൂന്ന് സെമസ്റ്ററുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. ഇതിനെതിരെയായിരുന്നു സർവകലാശാലയുടെ അപ്പീൽ. ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്താമെന്ന് ഹൈകോടതി ഡിവിഷൺ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും നിർദേശിച്ചു.
യു.ജി.സി മാനദണ്ഡപ്രകാരമാണ് പരീക്ഷകൾ നടത്തിയതെന്ന് ഹൈകോടതിയെ സർവകലാശാല അറിയിച്ചു. ഓൺലൈൻ സൗകര്യമില്ലാത്തിടത്ത് ഓഫ്ലൈനായി പരീക്ഷ നടത്താൻ യു.ജി.സി അനുമതി നൽകിയിട്ടുണ്ട്. പൂർണമായും ഓൺലൈനായി പരീക്ഷ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെങ്കിൽ ഒരു വർഷമെങ്കിലും വേണ്ടി വരുമെന്നും സർവകലാശാല കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.