ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന ഉൗഹാേപാഹങ്ങൾ അസ്ഥാനത്താക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഹിമാചൽപ്രദേശിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ ഒമ്പതിനാണ് വോെട്ടടുപ്പ്. അതേസമയം, ഡിസംബർ 18നുമുമ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും കമീഷൻ അറിയിച്ചു.
ഹിമാചൽപ്രദേശിൽ വോട്ടർമാർക്ക് വോട്ടിെൻറ ശീട്ട് ലഭിക്കുന്ന വിവിപാറ്റ് സംവിധാനവും ഉപയോഗിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ അചൽകുമാർ ജ്യോതി പറഞ്ഞു. നിയമസഭയുടെ കാലാവധി ജനുവരി ഏഴിനാണ് തീരുന്നത്. നാമനിർദേശപത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം 23. 26 വരെ പിൻവലിക്കാം. നവംബർ ഒമ്പതിന് നടക്കുന്ന വോെട്ടടുപ്പിെൻറ ഫലം ഡിസംബർ 18നാണ് പ്രഖ്യാപിക്കുക.
49.05 ലക്ഷം േവാട്ടർമാരുള്ള ഹിമാചലിൽ 20,000 പുതിയ േവാട്ടർമാരാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി അൽപം കഴിഞ്ഞേ പ്രഖ്യാപിക്കൂ എന്ന് അദ്ദേഹം അറിയിച്ചു. ഹിമാചലിൽ നിലവിലെ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനെ മുന്നിൽനിർത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിടുേമ്പാൾ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.