ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കോവിഡ് മുക്തനായ ആൾക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഹിമാചലിലെ ആകെ രോഗബാധിതരുടെ എണ്ണം 23 ആയി.
ഉന ജില്ലയിലെ രോഗമുക്തരായ മൂന്ന് പേരിൽ ഒരാൾക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇയാൾക്ക് വീണ്ടും എങ്ങനെ വന്നുവെന്നതിനെ കുറിച്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.16 രോഗബാധിതരാണ് ഉനയിലുള്ളത്. ഇതിൽ 14 പേർ രോഗമുക്തരായി. രണ്ട് പേരാണ് ചികിൽസയിലുള്ളത്.
40 പേർക്കാണ് ഹിമാചൽപ്രദേശിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ രോഗമുക്തരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.