ന്യൂഡൽഹി: ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനത്തിനിടയിൽ പുനർവിചിന്തനത്തിന് ആറുമാസംവരെ കാത്തിരിക്കണെമന്ന നിയമത്തിൽ സവിശേഷസാഹചര്യങ്ങളിൽ കോടതികൾക്ക് ഇളവുനൽകാമെന്ന് സുപ്രീംേകാടതി. നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ഇത് നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
ഉഭയസമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചവർക്ക് ഒരാഴ്ചക്കുള്ളിൽ ഇളവിന് അപേക്ഷ നൽകാവുന്നതാണെന്ന് ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. അകന്നുകഴിയുന്ന ദമ്പതികളുടെ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്. എട്ടുവർഷമായി തങ്ങൾ വേറിട്ടാണ് താമസിക്കുന്നതെന്നും ഇനി ഒരുമിക്കാൻ സാധ്യതയില്ലെന്നും അതിനാൽ ഉടൻ വിവാഹമോചനം അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
വീണ്ടും ഒന്നിച്ച് ജീവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിവാഹമോചനത്തിന് ഹരജി നൽകിയാൽ ആറുമാസം കാത്തിരിക്കണമെന്ന് 1955ലെ ഹിന്ദുവിവാഹനിയമത്തിൽ നിർദേശിച്ചത്. വിവാഹബന്ധം നിലനിർത്താൻ എല്ലാം ചെയ്യണമെന്നും എന്നാൽ, എല്ലാവരുടെയും കാര്യത്തിൽ ഇത് സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹരജി പരിശോധിച്ച് കോടതികൾക്ക് ഉചിതമായ തീരുമാനമെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.