ന്യൂഡൽഹി: ജാമിഅ മില്ലിയ വിദ്യാർഥികൾക്ക് നേരെ വെടിവെച്ച രാം ഭക്ത് ഗോപാൽ ഗോഡ്സയെ പോലെ യഥാർഥ രാജ്യസ്നേഹിയാണെന്ന് ഹിന്ദുമഹാസഭ. ജാമിഅ വിദ്യാർഥികൾക്ക് നേരെ വെടിയുതിർത്ത് രാജ്യദ്രോഹികളെ നിശബ്ദരാക്കിയ കുട്ടിയെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഹിന്ദുമഹാസഭാ വക്താവ് അശോക് പാണ്ഡ പറഞ്ഞു.
ഷർജീൽ ഇമാമിനെ പോലുള്ള രാജ്യദ്രോഹികളേയും ജെ.എൻ.യു, അലിഗഢ് തുടങ്ങിയ യൂനിവേഴ്സിറ്റകളിലെ വിദ്യാർഥികളേയും വെടിവെക്കുകയാണ് വേണ്ടതെന്നും പാണ്ഡ വ്യക്തമാക്കി. രാംഭക്ത് ഗോപാലിന് നിയമസഹായം നൽകുമെന്നും ഹിന്ദുമഹാസഭാ വ്യക്തമാക്കി.
രാം ഭക്ത് ഗോപാൽ എന്ന സംഘ്പരിവാർ പ്രവർത്തകനാണ് വിദ്യാർഥികൾക്ക് നേരെ വെടിവെപ്പ് നടത്തിയത്. ഉത്തർപ്രദേശ് സ്വദേശിയായ ഇയാൾ 11ാം ക്ലാസ് വിദ്യാർഥിയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് 17 കാരനായ ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.