അലീഗഢ്: ന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെയുള്ള ആൾക്കൂട്ട അക്രമണങ്ങള ിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖർക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുമഹാസഭ. ഇക്കാര്യമാവശ്യപ്പെട്ട് രക്തത്തിലെഴുതിയ 101 കത്തുകൾ സംഘടന പ്രധാനമന്ത്രിക്ക് അയച്ചു.
ഇത്തരം ഒറ്റുകാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അവർക്ക് നൽകിയ ദേശീയ പുരസ്കാരം പിൻവലിക്കുകയും വേണമെന്ന് ഹിന്ദുമഹാസഭ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലിംകൾക്കും ദലിതുകൾക്കും നേരെ നടക്കുന്ന ആൾക്കൂട്ട അക്രമണങ്ങൾ രാജ്യത്തെ അപകീർത്തിപ്പെടുത്താനാണെന്ന് സംഘടനയുടെ ദേശീയ വക്താവ് അശോക് പണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും വേണ്ടി നിലകൊള്ളുന്ന ചില മനുഷ്യാവകാശ സംഘടനകൾ കശ്മീരിൽ ഹിന്ദുക്കൾക്കെതിരായ അക്രമണങ്ങളിൽ മൗനംപാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ജയ് ശ്രീറാം’ വിളിയെ ചിലർ ന്യൂനപക്ഷങ്ങൾക്കെതിരായ കൊലവിളിയാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, അടൂർ ഗോപാലകൃഷ്ണനും രാമചന്ദ്ര ഗുഹയും അപർണ സെന്നും അടക്കമുള്ള സിനിമ-സാംസ്കാരിക പ്രവർത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. പ്രധാനമന്ത്രിക്ക് കത്തെഴുതിയവരെ ‘രാജ്യത്തിെൻറ സ്വയം പ്രഖ്യാപിത മനഃസാക്ഷി സൂക്ഷിപ്പുകാർ’ എന്നു വിശേഷിപ്പിച്ച് നടി കങ്കണ റാണാവത്ത് അടക്കമുള്ള 61അംഗ സംഘം തുറന്ന കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.