മോദിയുടെ ഫാസിസം ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെ ചെറുത്ത് തോല്‍പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് സാഹിത്യകാരി അരുന്ധതി റോയ് പറഞ്ഞു. രാജ്യത്തെ സാഹചര്യം നിലവിൽ നിരാശാജനകമാണെന്നും എന്നാൽ ഇന്ത്യൻ ജനത അതിനെ തരണം ചെയ്യുമെന്നു തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും അരുന്ധതി കൂട്ടിച്ചേർത്തു.
'ദ വയറി'ന് നൽകിയ അഭിമുഖത്തിനിടയിലാണ് അരുന്ധതി റോയ് അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങൾക്കും അരാജകത്വത്തിനുമിടയില്‍ ഇന്ത്യ ഏതുതരം രാഷ്ട്രമാകുന്നു എന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ ചോദ്യത്തിനാണ് അരുന്ധതി റോയ് മറുപടി നൽകിയത്.
''നേരത്തെ യുഗോസ്ലാവിയയിലും റഷ്യയിലും സംഭവിച്ചതുപോലെ ഹിന്ദു ദേശീയതക്ക് ഇന്ത്യയെ ചെറിയ കഷണങ്ങളാക്കി തകർക്കാൻ സാധിച്ചേക്കും. എന്നാൽ ഹിന്ദുത്വ ഭീകരത പടർത്തുന്ന നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ ഫാസിസത്തെയും ഇന്ത്യൻ ജനത ചെറുക്കുമെന്ന് എനിക്കുറപ്പുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം അങ്ങേയറ്റം നിരാശാജനകമാണ്. എന്നാൽ എനിക്ക് ഇന്ത്യൻ ജനതയിൽ വിശ്വാസമുണ്ട്. രാജ്യം ഇരുണ്ട തുരങ്കത്തിൽ നിന്ന് കരകയറുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഫാസിസം നമ്മുടെ മുഖത്തേക്ക് ഉറ്റു നോക്കിയിട്ടും നമ്മള്‍ അതിനെ ഫാസിസം എന്ന് വിളിക്കാന്‍ മടി കാണിക്കുകയാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു. നമ്മളെന്താണ് ജനാധിപത്യത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്?. ജനാധിപത്യത്തെ നമ്മളിപ്പോള്‍ എന്താക്കി മാറ്റിയിരിക്കുകയാണ്?. എന്താണ് ഇവിടെ സംഭവിക്കുന്നത്?. ജനാധിപത്യം പൊള്ളയായി മാറിയാല്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത്?. ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും അപകടകരമായ അവസ്ഥയിലേക്ക് പോയാല്‍ എന്ത് സംഭവിക്കും?'' -അരുന്ധതി റോയ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.