വിഡിയോ ദൃശ്യത്തിൽ നിന്ന് 

നോട്ടുകെട്ടുകൾ കൂട്ടിവെച്ച് കുഞ്ഞിനൊപ്പം കളി; സ്ഥലത്തെ പ്രധാന ഗുണ്ടക്ക് പണികൊടുത്ത് സോഷ്യൽ മീഡിയ

മുംബൈ: നിരവധി കേസുകളിൽ പ്രതിയായ ജോണി എന്നറിയപ്പെടുന്ന ഷാംസ് അലി സയ്യിദ് ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വീണ്ടും പൊലീസുകാരുടെ കണ്ണിലെ കരടായിരിക്കുകയാണ്. കഴിഞ്ഞദിവസം തൻറെ കുഞ്ഞുമൊത്ത് കളിക്കുന്ന വീഡിയോയാണ് ഇയാൾ പങ്കുവെച്ചത്.

500ന്റെയും രണ്ടായിരത്തിന്റെയും നിരവധി നോട്ടുകെട്ടുകൾ അടുക്കി വെച്ചായിരുന്നു ഇരുവരുടെയും കളി എന്നുമാത്രം. അമളി തിരിച്ചറിഞ്ഞ ഷാംസ് അലി ഉടൻതന്നെ വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അപ്പോഴേക്കും നിരവധി വിരുതന്മാർ ഇത് ഡൗൺലോഡ് ചെയ്തിരുന്നു.

ഇതോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസും സംഭവത്തിൽ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

മുംബൈ ഡോംഗ്രി സ്വദേശിയായ, 23കാരനായ ഷാംസ് അലി തൻറെ പതിനാറാം വയസ്സിലാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തുന്നത്. മാലപൊട്ടിക്കൽ, മോഷണം, വഞ്ചന, വധശ്രമം തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ പിതാവ് സമീറലിയും കുറ്റകൃത്യങ്ങൾക്ക് പ്രസിദ്ധനാണ്. ഈയടുത്ത് ഒരു വധശ്രമ കേസിൽ മുൻകൂർ ജാമ്യം നേടിയ ഷാംസിനെ തേടി പോലീസ് വീണ്ടും ഇറങ്ങിയതാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - History-sheeter posts video of him and his kid playing with bundles of cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.