ജില്ലാ ജഡ്ജിയുടെ മരണം: വാഹനം ഇടിച്ചിട്ടത് പുനഃസൃഷ്ടിച്ച് സി.ബി.ഐ

റാഞ്ചി: ധന്‍ബാദ് ജില്ലാ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിന്റെ അപകട മരണ കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം സംഭവം പുനഃസൃഷ്ടിച്ചു. ഝാര്‍ഖണ്ഡിലെ രണ്‍ധീര്‍ വര്‍മ ചൗക്കിലെ സംഭവ സ്ഥലത്താണ് സി.ബി.ഐ വാഹനാപകടം പുനഃസൃഷ്ടിച്ചത്. ഫോറന്‍സിക് വിദഗ്ധരും കൂടെയുണ്ടായിരുന്നു.

നടന്ന് പോകുകയായിരുന്ന ജഡ്ജിയെ വാഹനങ്ങളില്ലാത്ത റോഡിലൂടെ വന്ന ഗുഡ്‌സ് ഓട്ടോ എങ്ങനെ ഇടിച്ചു എന്ന് വിവിധ രീതികള്‍ അവലംബിച്ച് സംഘം പരിശോധിച്ചു.

സംഭവത്തെ തുടര്‍ന്ന് സമയബന്ധിതമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി പഥാര്‍ധി പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഉമേശ് മാഞ്ചിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. പ്രഭാത നടത്തത്തിനിറങ്ങിയ ജഡ്ജിയുടെ സമീപത്തേക്ക് വന്നാണ് വാഹനം ഇടിച്ചിട്ടത്. ഒഴിഞ്ഞ് കിടക്കുന്ന റോഡിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ സംഭവം കൊലപാതകമാണെന്ന സംശയമുയര്‍ത്തുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു.

Tags:    
News Summary - hit-and-run death case of Jharkhand judge: CBI team recreates crime scene

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.