അമിത്​ ഷായെ വീണ്ടും ഡൽഹി എയിംസിൽ ​പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ​യെ വീണ്ടും ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ശനിയാഴ്​ച രാത്രി 11 മണിയോടെയാണ്​ അദ്ദേഹത്തെ എയിംസിൽ അഡ്​മിറ്റ്​ ചെയ്​തത്​. രണ്ടാഴ്​ചക്ക്​ മുമ്പാണ്​ ചികിൽസ പൂർത്തിയാക്കി എയിംസിൽ നിന്നും അദ്ദേഹത്തെ ഡിസ്​ചാർജ്​ ചെയ്​തത്​.

നേരത്തെ ആഗസ്​റ്റ്​ രണ്ടിന്​ അമിത്​ ഷായ്​ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. തുടർന്ന്​ അദ്ദേഹത്തെ ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 14ന്​ ഡോക്​ടർമാരുടെ നിർദേശപ്രകാരം താൻ വീട്ടുനിരീക്ഷണത്തിൽ തുടരുകയാണെന്ന്​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തിരുന്നു.

ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന്​ ആഗസ്​റ്റ്​ 18ന്​ അമിത്​ ഷായെ എയിംസിൽ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 30 വരെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ 31നാണ്​ ഡിസ്​ചാർജ്​ ചെയ്​തത്​. പാർലമെൻറിൻെറ മൺസൂൺ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ്​ അമിത്​ ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.