ന്യൂഡൽഹി: എടുത്ത വായ്പ തിരിച്ചടക്കുന്ന കാര്യത്തിൽ സത്യസന്ധത പുലർത്തുന്നവർക്ക് വീണ്ടും വായ്പ നൽകുന്നത് എളുപ്പമാക്കാൻ പൊതു മേഖലാ ബാങ്കുകളുടെ തീരുമാനം. നടപടിക്രമങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ഇല്ലാതെ വായ്പ നൽകാനാണ് തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകൾക്ക് ഇൗ മാസം 31ന് മുമ്പായി 88,139 കോടി രൂപ നൽകാൻ തീരുമാനമായതായി സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാർ പറഞ്ഞു. വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കാനാണ് നടപടി. ഇതോടൊപ്പം ബാങ്കിങ് മേഖലയിൽ പുതിയ പരിഷ്കാര നടപടികൾ കൂടി കൈകൊണ്ടതായും രാജീവ് കുമാർ കൂട്ടിച്ചേർത്തു.
എട്ട് ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലുള്ളത്. വലിയ തുക വായ്പ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. വായ്പകൾ തിരിച്ചടക്കാത്തവർക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.