ഒരു എം.എൽ.എ കൂടി  പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചു

ചെന്നൈ: തമിഴ്​നാട്​ നിയമസഭയിൽ ഇന്ന്​ വിശ്വാസവോട്ട്​ നടക്കാനിരിക്കെ ഒരു എം.എൽ.എ കൂടി ഇടപാടി പളനിസ്വാമിക്കുള്ള പിന്തുണ പിൻവലിച്ചു​. എം.എൽ.എയായ അരുൺകുമാറാണ്​ വിശ്വാസവോട്ടിൽ പ​െങ്കടുക്കില്ലെന്ന്​ അറിയിച്ചത്​​. 

234 അംഗ തമിഴ്​നാട് നിയമസഭയിൽ ഭരണം നിലനിർത്തണമെങ്കിൽ എ.​െഎ.എ.ഡി.എം.കെക്ക്​ 117 എം.എൽ.എമാരുടെ പിന്തുണ വേണം. സ്​പീക്കറെ കൂടാതെ 134 അംഗങ്ങളാണ്​ നിലവിൽ ​  എ.​െഎ.എ.ഡി.എം.കെ ഉള്ളത്​.  സഭയിലെ എക മുസ്​ലിം ലീഗ്​ അംഗവും പളനിസ്വാമിക്ക്​ എതിരായി നിലകൊള്ളും എന്ന്​ അറിയിച്ചിട്ടുണ്ട്​. വിശ്വാസ​ വോ​െട്ടടുപ്പിൽ പളനിസ്വാമിക്കെതിരെ വോട്ട്​ ചെയ്യാൻ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എം.എൽ.എമാർക്ക്​ നിർദ്ദേശം നൽകി.

Tags:    
News Summary - Hours Before Trust Vote, Camp Sasikala Loses Another Legislator To Camp OPS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.