ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം പുറത്ത് വന്നിരിക്കുകയാണ്. വനിത സംവരണ ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെ വനിത എം.എൽ.എമാരുടെ എണ്ണമെത്ര എന്നത് കൗതുകകരമാണ്. ഛത്തീസ്ഗഢിൽ മാത്രമാണ് 20 ശതമാനത്തിലധികം വനിത എം.എൽ.എമാരുള്ളത്. 90 സീറ്റുകളുള്ള നിയമസഭയിൽ 19 പേരാണ് വനിതകൾ.
തെലങ്കാനയിൽ 119ൽ 10 പേരാണ് വനിതകൾ. 2018ൽ ആറ് ശതമാനമായിരുന്ന വനിതകളുടെ എണ്ണം ഇത്തവണ എട്ട് ശതമാനമായി ഉയർന്നു. മധ്യപ്രദേശിൽ താരതമ്യേന എണ്ണത്തിൽ കൂടുതലാണെങ്കിലും മൊത്തം സീറ്റുകളുടെ 11.7 ശതമാനം മാത്രമാണ് വനിതകൾ. 230 സീറ്റിൽ 27 ആണ് വനിത എം.എൽ.എമാരുടെ എണ്ണം. 2013ലെ 30 വനിത എം.എൽ.എമാർ എന്നതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.
രാജസ്ഥാനിൽ 10 ശതമാനമാണ് വനിത നിയമസഭാംഗങ്ങൾ. 2018ൽ 24 ആയിരുന്നത് ഇപ്പോൾ 20 ആയി കുറഞ്ഞു. മിസോറം സംസ്ഥാനം രൂപീകരിച്ച ശേഷം ഇതുവരെ നാലു വനിതകൾ മാത്രമായിരുന്നു എം.എൽ.എമാരായത്. ഇത്തവണ മൂന്ന് വനിതകൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 16 വനിത സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.