അൽക്ക ലാംബയ്ക്ക് വൻ തോൽവി; ചാന്ദ്നി ചൗക്കിൽ മൂന്നാം സ്ഥാനത്ത്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അൽക്ക ലാംബയ്ക്ക് വൻ തോൽവി. 2015ൽ വിജയിച്ച ചാന്ദ്നി ചൗക ്ക് മണ്ഡലത്തിൽ ഇത്തവണ കേവലം 3881 വോട്ടോടെ ബി.ജെ.പിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് അൽക്ക ലാംബ. ആം ആദ്മിയുടെ പ്രഹ് ലാദ് സിങ് സാഹ്നിയാണ് ഇവിടെ വിജയിച്ചത്.

2015ലെ തെരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർഥിയായി മത്സരിച്ച അൽക്ക ലാംബ 18,287 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്. എന്നാൽ, ഇത്തവണ കോൺഗ്രസ് ടിക്കറ്റിലാണ് അൽക്ക മത്സരിച്ചത്. അരവിന്ദ് കെജരിവാളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ വർഷമാണ് അൽക്ക പാർട്ടിയിൽ നിന്ന് പുറത്തുപോയത്. പിന്നീട്, കോൺഗ്രസിൽ ചേരുകയായിരുന്നു.

തോൽവി അംഗീകരിക്കുന്നുവെന്നും എന്നാൽ, ഹിന്ദു-മുസ്ലിം വോട്ടുകളുടെ കൃത്യമായ ധ്രുവീകരണം മണ്ഡലത്തിൽ നടന്നുവെന്നും അൽക്ക പറഞ്ഞു.

ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ പ്രഹ്ലാദ് സിങ് സാഹ്നി 50,891 വോട്ടും രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ സുമൻ കുമാർ ഗുപ്ത 21,260 വോട്ടുമാണ് നേടിയത്.

Tags:    
News Summary - huge defeat for alka lamba in chandni chowk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.