വിമാനത്തിലെ ജീവനക്കാരോട് മോശം പെരുമാറ്റം; രണ്ടുപേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി

ഹൈദരാബാദ്: രാജീവ് ഗാന്ധി വിമാനത്താവളത്തിൽ (ആർ.ജി.ഐ) വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ രണ്ടു പേർക്കെതിരെ എയർപോർട്ട് പൊലീസ് നടപടി. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിലെ ജീവനക്കാരോടാണ് രണ്ട് യാത്രക്കാർ മോശമായി പെരുമാറിയത്.

തോളിചൗക്കിയിൽ നിന്നുള്ള വ്യാപാരികളാണ് വിമാനത്തിൽ പ്രശനമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്. ഇരുവർക്കുമെതിരെ കേസെടുത്തതായി പൊലീസ് മേധാവി പറഞ്ഞു. ഇവർ മുംബൈയിൽനിന്ന് ഹൈദരാബാദിലേക്ക് അവധി കഴിഞ്ഞ് മടങ്ങവെ സീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ഇരുവരും വഴങ്ങിയില്ല.

തുടർന്ന് ജീവനക്കാർ എയർക്രാഫ്റ്റ് കമാൻഡറെയും സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. കേസെടുത്തെങ്കിലും യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    
News Summary - Hyderabad duo misbehaves with crew on flight; RGI Airport police take action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.