ട്രെയിനുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു

ഹൈദരാബാദ്: കഴിഞ്ഞാഴ്ച ഹൈദരാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച് ചു. ചന്ദ്രശേഖർ എന്ന ലോക്കോ പൈലറ്റാണ് മരിച്ചതെന്ന് റെയിൽവേ, ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

നവംബർ 11നായിരുന്നു അപകടം. ഹൈ​ദ​രാ​ബാ​ദി​ലെ ക​ച്ചേ​ഗു​ഡ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു സ​മീ​പം ലി​ങ്കം​പ​ള്ളി -ഫ​ലാ​ക്​​നു​മ ലോ​ക്ക​ൽ ട്രെ​യി​ൻ അ​തേ ട്രാ​ക്കി​ലെ ക​ർ​ണൂ​ലി​ൽ​നി​ന്ന്​ സെ​ക്ക​ന്ത​രാ​ബാ​ദി​ലേ​ക്ക് പോ​കു​ന്ന ഇ​ൻ​റ​ർ​സി​റ്റി എ​ക്സ്പ്ര​സി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തിൽ കാബിനിൽ കുടുങ്ങിയ ലോക്കോ പൈലറ്റിനെ എട്ടു മണിക്കൂർ നേരത്തെ ശ്രമത്തിലൂടെയാണ് പുറത്തെടുത്തത്.

ട്രെ​യി​നു​ക​ളി​ൽ ഒ​ന്ന്​ പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങു​ക​യും മ​റ്റൊ​ന്ന്​ നി​ർ​ത്താ​ൻ ഒ​രു​ങ്ങു​ക​യും ചെ​യ്​​ത​തി​നാ​ൽ സാ​വ​ധാ​ന​മാ​ണ്​ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. അ​തി​നാ​ലാണ്വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യത്.

Tags:    
News Summary - Hyderabad train collision Injured loco pilot die-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.