നനഞ്ഞ കൈയോടെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച ഒമ്പത് വയസ്സുകാരി​ ഷോക്കേറ്റ് മരിച്ചു

ഹൈദരാബാദ്: കുളിമുറിയിൽനിന്ന് ഇറങ്ങി കൈ തോർത്താതെ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ഖമ്മം ജില്ലയിലെ ചിന്തകനി മത്കെപള്ളി നാമവാരത്ത് അഞ്ജലി കാർത്തികയാണ് ഷോക്കേറ്റ് മരിച്ചത്.

കുളിമുറിയിൽ പോയി വന്ന അഞ്ജലി, കൈയിലെ നനവ് തുടക്കാതെ പിതാവിന്റെ ഫോൺ ചാർജർ പ്ലഗ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. നാമവാരത്തെ സർക്കാർ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അഞ്ജലി.

ശ്രദ്ധിക്കുക, കൈയിലെ നനവ് അപകടകരമാണ്

നനഞ്ഞ കൈയോടെ ഒരു കാരണവശാലും വൈദ്യുതി സ്വിച്ചുകളിലും പ്ലഗുകളിലും തൊടരുത്. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം വൈദ്യുതി കടത്തിവിടുന്ന ചാലകമായി പ്രവർത്തിക്കുകയും വൈദ്യുതാഘാതത്തിനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യും. ശരീരത്തിലൂടെ എളുപ്പത്തിൽ വൈദ്യുതി പ്രവഹിക്കാൻ ഇത് ഇടയാക്കും. സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഉപകരണങ്ങളോ സ്വിച്ചുകളോ പ്രവർത്തിപ്പിക്കുമ്പോൾ കൈകൾ നനവില്ലെന്ന് ഉറപ്പാക്കണം. 

Tags:    
News Summary - Nine-year-old girl electrocuted while plugging in phone charger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.