ന്യൂഡൽഹി: ആരോഗ്യസ്ഥിതിയെ ചുറ്റിപ്പറ്റി ഉയർന്ന ഊഹാപോഹങ്ങളെ കാറ്റിൽ പറത്തി തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും പൂർണ ആേരാഗ്യവാനാണെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇത്തരം കിംവദന്തികൾ പ്രചരിച്ചതെന്നും കോവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തെൻറ കർത്തവ്യത്തിൽ മുഴുകിയിരുന്നതിനാൽ ഇത്തരം അപവാദങ്ങൾ തിരസ്കരിക്കുകയായിരുന്നുവെന്നും ട്വിറ്ററിലൂടെ മന്ത്രി പ്രതികരിച്ചു.
मेरे स्वास्थ्य की चिंता करने वाले सभी लोगों को मेरा संदेश। pic.twitter.com/F72Xtoqmg9
— Amit Shah (@AmitShah) May 9, 2020
ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരും നേതാക്കൻമാരും ഉത്കണഠ പ്രകടപ്പിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിശദീകരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ഹിന്ദു വിശ്വാസമനുസരിച്ച് അത്തരം പ്രചാരണങ്ങൾ എന്നെ കൂടുതൽ ആരോഗ്യവാനാക്കും. ആയതിനാൽ അത്തരക്കാർ അപവാദം പ്രചരണം നിർത്തുമെന്നും അതോടെ എനിക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും കരുതുന്നു’ അപവാദപ്രചാരകരെ പരിഹസിച്ചുകൊണ്ട് മന്ത്രി പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.