ന്യൂഡൽഹി: തന്നെ കുറ്റമുക്തനാക്കി സർവിസിൽ തിരിെച്ചടുത്തതുകൊണ്ടായില്ലെന്നും, ഗ ോരഖ്പുരിൽ ഒാക്സിജൻ കിട്ടാതെ മരിച്ച കുഞ്ഞുങ്ങളുടെ അമ്മമാർക്ക് നീതി ലഭിക്കുന് നതോടെ മാത്രമേ തെൻറ നിയമപോരാട്ടം അവസാനിക്കുകയുള്ളൂ എന്നും ഗോരഖ്പുർ ബി.ആർ.ഡി മ െഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഡോ. കഫീൽ ഖാൻ വ്യക്തമാക്കി. ഒാക്സിജൻ ഇല്ലാതെ കുട്ടികൾ മരിച്ചത് അധികൃതരുടെ വീഴ്ച കൊണ്ടാണെന്ന് അന്വേഷണ സമിതി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ 70 കുഞ്ഞുങ്ങളുടെ അമ്മമാർക്കും നഷ്ടപരിഹാരം നൽകണമെന്നും ന്യൂഡൽഹി പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ സർവിസിൽ നിയമനം ലഭിക്കുംമുമ്പ് സ്വകാര്യ പ്രക്ടീസ് നടത്തുന്നത് എങ്ങനെയാണ് പുറത്താക്കുന്നതിന് കാരണമാകുക എന്ന് കഫീൽ ചോദിച്ചു. 2016 ആഗസ്റ്റിൽ തനിക്ക് ബി.ആർ.ഡി ആശുപത്രിയിൽ നിയമനം ലഭിക്കുന്നതിന് മുമ്പായിരുന്നു സ്വകാര്യ പ്രാക്ടീസ്. കുഞ്ഞുങ്ങൾ മരിച്ച മസ്തിഷ്ക ജ്വര വാർഡിെൻറ ചുമതല തനിക്കായിരുന്നില്ല. ബി.ആർ.ഡി ആശുപത്രിയിൽ വൈസ് പ്രിൻസിപ്പൽ പദവി ഇല്ലാതിരുന്നിട്ടും ആ പദവിയിലാണ് താനെന്ന് അർണബ് ഗോസ്വാമി കള്ളം പറഞ്ഞു.
താൻ ജയിലിൽനിന്ന് പുറത്തുവന്ന ശേഷമെങ്കിലും പീഡനം അവസാനിക്കുമെന്ന് കരുതിയെങ്കിലും വെറുതെവിട്ടില്ലെന്ന് കഫീൽ ഖാൻ പറഞ്ഞു. ഗോരഖ്പുരിൽ യോഗി ആദിത്യനാഥ് താമസിച്ച സ്ഥലത്തുനിന്ന് കേവലം 500 മീറ്റർ അകലെയാണ് സഹോദരനെ വെടിവെച്ചുകൊല്ലാൻ നോക്കിയത്.
ജീവൻ രക്ഷിക്കണമെങ്കിൽ വെടിയുണ്ട നീക്കം ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിട്ടും വൈകീട്ട് സഹോദരെൻറ ശരീരത്തിൽ പതിച്ച വെടിയുണ്ട നീക്കം ചെയ്യാൻ പുലർച്ച മൂന്നുമണി വരെ കാത്തുനിന്നു. രണ്ടാമത്തെ വധശ്രമവും നടന്നു. എന്നിട്ടും കീഴ്കോടതിയും ഹൈകോടതിയും കടന്ന് സുപ്രീംകോടതി വരെ പോരാട്ടം തുടർന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ, യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ് നേതാവ് നദീം ഖാൻ, എയിംസ് റെസിഡൻഷ്യൽ ഡോക്ടേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻറ് ഡോ. ഹർജിത് സിങ് ഭാട്ടി എന്നിവരും കഫീൽ ഖാനൊപ്പം വാർത്തസേമ്മളനത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.