ആം ആദ്​മി മന്ത്രി കൈലാഷ്​ ഗെഹ്​ലോട്ടി​െൻറ വസതിയിൽ മിന്നൽ പരിശോധന

ന്യൂഡൽഹി: എ.എ.പി നേതാവും ഡൽഹി ഗതാഗത വകുപ്പ്​ മന്ത്രിയുമായ കൈലാഷ്​ ഗെഹ്​ലോട്ടി​​​െൻറ വസതിയിലും അദ്ദേഹത്തിന്​ ബന്ധമുള്ള സ്​ഥാപനങ്ങളിലും ​ആദായ നികുതി വിഭാഗത്തി​​​െൻറ മിന്നൽ പരിശോധന. ഡൽഹിയിലെ 16 സ്​ഥലങ്ങളിലാണ്​​​ പരിശോധന നടന്നത്​​.

അദ്ദേഹവുമായി ബന്ധപ്പെട്ട ബ്രിസ്​ക്​ ഇൻഫ്രാ സ്​ട്രെക്​ചർ ആൻറ്​ ഡെവലപേഴ്​സ്​ ആൻറ്​ കോർപറേറ്റ്​ ഇൻറർനാഷണൽ ഫിനാൻഷ്യൽ സർവീസ്​ ഉൾപ്പടെയുള്ള സ്​ഥാപനങ്ങളിൽ പരിശോധന നടന്നു. ഡൽഹിയിലെ വസന്ത്​ കുഞ്ച്​, നജഫ്​ഗഡ്​, ഡിഫൻസ്​ കോളനി, ദര്യഗഞ്ച്​, ലക്ഷ്​മി നഗർ, ഗുരുഗ്രാം തുടങ്ങിയ സ്​ഥലങ്ങളിലെ വിവിധ സ്​ഥാപനങ്ങളിൽ പരിശോധന നടത്തി.

അതേസമയം, ഇത്തരം തന്ത്രം കൊണ്ടൊന്നും ആം ആദ്​മി പാർട്ടിയെ ഒതുക്കാൻ സാധിക്കില്ലെന്ന്​ ഡൽഹി ഉപ മുഖ്യമ​ന്ത്രി മനീഷ്​ സിസോദിയയുടെ മാധ്യമ ഉപദേഷ്​ടാവ്​ അരുണോദയ്​ പ്രകാശ്​ ട്വീറ്റ്​ ചെയ്​തു. പരിശോധനക്കു പിന്നിൽ രാഷ്​ട്രീയ വൈരാഗ്യമാണെന്നും​ ആം ആദ്​മി പാർട്ടി ആരോപിച്ചു.

Tags:    
News Summary - I-T Department raids 16 locations linked to AAP minister Kailash Gahlot -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.