ഞാൻ മരിക്കും; എന്നാൽ അത് മറാത്തികൾക്ക് സംവരണം കിട്ടിയതിനു ശേഷമായിരിക്കും -മനോജ് ജാരംഗെ

മും​ബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സിക്ക് സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മറാത്ത വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധം. 10 ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നാണ് ത്രികക്ഷി സർക്കാരിന് മറാത്തികളുടെ അന്ത്യശാസനം. നേരത്തേ 30 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് മറാത്തികൾ സർക്കാരിന് അന്ത്യശാസനം നൽകിയതിന്റെ സമയപരിധി ശനിയാഴ്ച അവസാനിച്ചിരുന്നു.

എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികളൊന്നുമുണ്ടായില്ല. മറാത്ത നേതാവ് മനോജ് ജാരംഗെ ആണ് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. 10 ദിവസം കൂടി കാത്തുനിൽക്കണമെന്ന് പ്രതിഷേധസംഗമത്തിൽ പ​ങ്കെടുത്ത ലക്ഷക്കണക്കിന് വരുന്ന അനുയായികളോട് മനോജ് ജാരംഗെ പറഞ്ഞു. മറാത്തകളെ ഒ.ബി.സി വിഭാഗത്തിൽ പെടുത്തുന്നതിന് മറ്റ് വിഭാഗങ്ങൾക്കിടയിൽ എതിർപ്പുണ്ട്. മറാത്തികൾക്ക് സംവരണം ലഭിക്കാതെ താൻ മരിക്കില്ല - എന്നാണ് ജാരംഗ് അണികളോട് പറഞ്ഞത്.

​​''നമ്മുടെ ഐക്യം തകർക്കാനുള്ള ശ്രമമുണ്ടാകും. ഛഗൻ ഭുജ്ബൽ (എൻ.സി.പി മന്ത്രി) ഉൾപ്പെടെ രണ്ട് നേതാക്കളോട് ഡി.സി.എമ്മും മുഖ്യമന്ത്രിയും മറാത്തികളെ പ്രകോപിപ്പിക്കാൻ പറഞ്ഞു. അതിനാൽ, ഒരു തരത്തിലുള്ള അക്രമവും പ്രതികരിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. വലിയ തോതിൽ ഒത്തുകൂടാനും സമാധാനപരമായി പ്രതിഷേധിക്കാനും കഴിയുമെന്ന് നമ്മൾ രാജ്യത്തിനും ലോകത്തിനും കാണിച്ചുകൊടുത്തു. മറാത്തികൾക്ക് ഒന്നിക്കാൻ കഴിയില്ലെന്ന മിഥ്യാധാരണ നമ്മൾ തകർത്തു,'' ശനിയാഴ്ച അന്തർവാലി സാരതിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ ജാരങ്കെ കൂട്ടിച്ചേർത്തു.

Tags:    
News Summary - I will die, but not before getting quota for Marathas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.