ന്യൂഡൽഹി: മദ്യനയ കേസിൽ സിസോദിയയും സഞ്ജയ് സിങ്ങും നിരപരാധിയാണെന്ന് പാർട്ടി നേതാവ് അതിഷി. കേസിൽ എ.എ.പിയെ പ്രതിയാക്കിയാൽ ഇരുവരും നിരപരാധികളാണെന്ന് തെളിയും. എ.എ.പിയെ എന്തുകൊണ്ട് കേസിൽ പ്രതിയാക്കുന്നില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇ.ഡിയോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിഷിയുടെ പ്രസ്താവന.
15 മാസത്തെ അന്വേഷണത്തിന് ശേഷവും എ.എ.പിയെ പ്രതിയാക്കാൻ ഇ.ഡി തയാറെടുക്കുകയാണെങ്കിൽ അതിനർഥം ഒന്ന് മാത്രമാണ്. മനീഷ് സിസോദിയക്കെതിരെയോ സഞ്ജയ് സിങ്ങിനെതിരെയോ അവരുടെ കൈവശം തെളിവുകളൊന്നുമില്ല. ഇതോടെ ഇരുവരും നിരപരാധികളാണെന്ന് തെളിയുമെന്ന് അതിഷി പറഞ്ഞു.
ഇ.ഡിയുടെ നുണ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള ശ്രമമായി മാത്രം ഇതിനെ കണ്ടാൽ മതി. ഒരു രൂപയുടെയെങ്കിലും അഴിമതി സഞ്ജയ് സിങ് നടത്തിയെന്ന് തെളിയിക്കാൻ ഇ.ഡിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ട് ഇ.ഡി എന്താണ് കണ്ടെത്തിയത്. സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയോയെന്നും അതിഷി ചോദിച്ചു.
ഡൽഹി മദ്യനയത്തിന്റെ പ്രധാന ഗുണഭോക്താവ് ആം ആദ്മി പാർട്ടിയാണെങ്കിൽ എന്തുകൊണ്ട് അവരുടെ പേര് കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തുന്നില്ലായെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതിയുടെ ചോദ്യം. ഇതിന് പിന്നാലെ ഇതിനുള്ള നടപടികളുമായി ഇ.ഡി മുന്നോട്ട് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.