ന്യൂഡൽഹി: ഡൽഹിയിൽ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും രണ്ടു ആശുപത്രികൾക്കും ബോംബ് ഭീഷണി. ഞായറാഴ്ച വൈകീട്ട് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് ഡൽഹി ഫയർ സർവിസ് അറിയിച്ചു.
മംഗോൾപുരിയിലെ ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രിയിലുമാണ് ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. പരിശോധനയില്‍ സംശയമുളവാക്കുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ബുരാരി ആശുപത്രിയിൽ വൈകീട്ട് നാലിനാണ് ഇ-മെയിൽ വഴി സന്ദേശം ലഭിക്കുന്നത്. ഉടൻ തന്നെ ലോക്കൽ പൊലീസും ബോംബ് സ്‍ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഡെപ്യൂട്ടി കമീഷണർ (നോർത്ത്) കെ.കെ. മീന അറിയിച്ചു.
വൈകീട്ട് 6.15നാണ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്. മേയ് ഒന്നിന് ഡൽഹിയിലെയും നോയിഡയിലെയും 60ഓളം സ്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.