ഗുവാഹത്തി: വൻതോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗുവാഹത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി കാമ്പസ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കാമ്പസിലെ 60ഓളം പേർക്കാണ് കഴിഞ്ഞദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചത്.
രോഗബാധയുടെ പശ്ചാത്തലത്തിൽ കാമ്പസിനകത്തേക്ക് പ്രവേശനം നിരോധിച്ചതായി സർക്കാർ ഉത്തരവിറക്കി. കാമ്പസിനകത്തുള്ളവർക്ക് പുറത്തിറങ്ങാനും അനുവാദം നൽകില്ല.
ഐ.ഐ.ടി ഗുവാഹത്തിയിലെ പുതിയ ഗസ്റ്റ് ഹൗസിലാണ് രോഗവ്യാപനം രൂക്ഷം. രോഗം സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചു. രോഗലക്ഷണമില്ലാത്തവരും ചെറിയ രോഗലക്ഷണങ്ങളുള്ളവരുമുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്വന്തം സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയവരാണ് രോഗബാധിതരിൽ ഭൂരിഭാഗവും. എല്ലാവരെയും നിരീക്ഷണത്തിലാക്കി. നിലവിൽ ഓൺലൈനായാണ് ക്ലാസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.