വാഷിങ്ടൺ: ജമ്മു കശ്മീരിലെ പുൽവാമയിൽ 44 സൈനികരുടെ ജീവൻ നഷ്ടമായ ഭീകരാക്രമണത്തെ യു.എസ് അപലപിച്ചു. എല്ലാ തരത്ത ിലുമുള്ള തീവ്രവാദി സംഘടനകൾക്കും സുരക്ഷിത താവളമൊരുക്കി പിന്തുണ നൽകുന്ന നടപടി പാകിസ്താൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ൈവറ്റ് ഹൗസ് ആവശ്യപ്പെട്ടു.
പുൽവാമയിലെ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം പാകിസ്താൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് യു.എസിെൻറ വിമർശനം.
പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് പിന്തുണ നൽകുന്ന നടപടി പാകിസ്താൻ അവസാനിപ്പിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ആവശ്യപ്പെട്ടു.
ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ കുടതൽ ശക്തിപ്പെടുത്തുമെന്നും ഇന്ത്യയും യു.എസുമായി കൂടുതൽ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.