രാജ്യത്ത്​ 46,232 പേർക്ക്​ കൂടി കോവിഡ്​; 4,39,747 പേർ ചികിത്സയിൽ

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 46,232 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 90.5 ലക്ഷം കടന്നു. 

564 കോവിഡ്​ മരണം കൂടി 24 മണിക്കൂറിനിടെ റി​േപ്പാർട്ട്​ ചെയ്​തു. ഇതോടെ 1,32,726 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

90,50,598 പേർക്കാണ്​ ഇതുവരെ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 4,39,747 ​േപരാണ് ചികിത്സയിലുള്ളത്​. 84,78,124പേർ രോഗമുക്തി നേടി. ഇതുവരെ 13,06,57,808 സാമ്പിളുകളാണ്​ രാജ്യത്ത്​ പരിശോധിച്ചത്​. വെള്ളിയാഴ്​ച 10,66,022 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​ അറിയിച്ചു.

നിലവിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള സംസ്​ഥാനം മഹാരാഷ്​ട്രയാണ്​. കർണാടകയും ആന്ധ്രപ്രദേശുമാണ്​ തൊട്ടുപിറകിൽ.

Tags:    
News Summary - in 24 hours 46,232 new Covid 19 cases Reported in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.