കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പാനിഹാട്ടി, ജൽദ മേഖലകളിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി തൃണമൂൽ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കൗൺസിലർമാർ വെടിയേറ്റു മരിച്ചു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂൽ കൗൺസിലറായ അനുപം ദത്തയും പുരുലിയ ജില്ലയിലെ ജൽദ മുനിസിപ്പാലിറ്റിയിൽ നാലു തവണ കോൺഗ്രസ് കൗൺസിലറായ തപൻ കാണ്ടുവുമാണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചത്.
അനുപം ദത്ത വൈകീട്ട് അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിലെ പാർക്ക് സന്ദർശിക്കുന്നതിനിടെ മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
തപൻ കാണ്ടു വസതിക്കു സമീപം വൈകീട്ട് നടക്കാനിറങ്ങിയപ്പോൾ മോട്ടോർ സൈക്കിളിലെത്തിയ മൂന്നു യുവാക്കൾ വെടിയുതിർക്കുകയായിരുന്നു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.