ന്യൂഡൽഹി: കസ്റ്റഡി 28 മണിക്കൂർ പിന്നിട്ടതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ 28 മണിക്കൂറായി അങ്ങയുടെ പൊലീസ് തന്നെ കസ്റ്റഡിയിൽവെച്ചിരിക്കുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെ്തു.
നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് താൻ കസ്റ്റഡിയിലുള്ളത്. കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. ഈ കേസിലെ പ്രതികൾ ഇപ്പോഴും പുറത്താണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
അതേസമയം, പ്രിയങ്ക ഗാന്ധി കസ്റ്റഡിയിലുള്ള സീതാപൂരിലെ പൊലീസ് കേന്ദ്രത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ലക്നോവിൽ പ്രധാനമന്ത്രി തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ വിട്ടയക്കാത്തതെന്ന് പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ, പൊലീസ് സംരക്ഷണത്തിൽ പ്രിയങ്കയെ ലഖിംപൂർ ഖേരിയിൽ എത്തിക്കുമെന്നും വിവരമുണ്ട്.
കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷകരെ കൊല ചെയ്ത ലഖിംപൂർ ഖേരി സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദർശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വാക് തർക്കത്തിലേർപ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പൊലീസ് കേന്ദ്രത്തിൽ പൊലീസ് കരുതൽതടങ്കലിലാക്കി.
കാറിടിച്ചു കയറ്റിയതിനെ തുടർന്ന് നാലു പേരും തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേരുമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.