ന്യൂഡൽഹി: യഥാർത്ഥ ശിവസേന ഏതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിക്കട്ടെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. പാർട്ടിയുടെ യഥാർത്ഥ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജികൾ തള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അംഗബലം കൂടുതലുള്ളത് കാരണം പാർട്ടിയുടെ അവകാശം നൽകണമെന്നും ഉൾപാർട്ടി തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നുമാണ് ഷിന്‍ഡെയുടെ ആവശ്യം.
ശിവസേന എം.എൽ.എമാരിൽ മൂന്നിൽ രണ്ട് ഭാഗവും എന്ന നിലക്ക് 39 പേരും നിലവിൽ ഷിൻഡെയോടൊപ്പമാണ്. എന്നിരുന്നാലും അവകാശം പൂർണമായും ലഭിക്കണമെങ്കിൽ ഉൾപാർട്ടിയിലും ഭൂരിപക്ഷം വേണം. ആഗസ്റ്റ് മൂന്നിനാണ് സുപ്രീം കോടതി കേസ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.