ബംഗളൂരു: ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നര മണിക്കൂറിനിടെ കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്ന അഞ്ചു രോഗികൾ മരിച്ചു. ഒാക്സിജൻ ലഭിക്കാത്തതാണ് േരാഗികൾ മരിക്കാൻ കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും ഇക്കാര്യം ആശുപത്രി അധികൃതർ നിഷേധിച്ചു. ഹുബ്ബള്ളി ഗോകുല്‍ റോഡിലെ 'ലൈഫ്ലൈന്' ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ ഓക്സിജന്‍ ക്ഷാമമുണ്ടായിരുന്നെന്നും ഓക്സിജന്‍ ലഭിക്കാതെയാണ് മരണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്. എന്നാല്‍, അതിഗുരുതരാവസ്ഥയിലുള്ള രോഗികളാണ് മരിച്ചതെന്നും ആശുപത്രിയില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും സിലിണ്ടറുകളും ആവശ്യത്തിനുണ്ടെന്നുമാണ് ആശുപത്രി അധികൃതരുെട വിശദീകരണം.
സംഭവത്തെതുടർന്ന് ജില്ല ആരോഗ്യ ഓഫിസര്‍ യശ്വന്ത് മദിന്കര് ചൊവ്വാഴ്ച രാത്രി ആശുപത്രിയിലെത്തി. ആശുപത്രിയിൽ ഒാക്സിജൻ ഉണ്ടെന്നും എന്നാൽ, ഒന്നര മണിക്കൂറിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി അന്വേഷിക്കുമെന്ന് മദിന്കര് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.