പെൺകുട്ടിയുമായി സൗഹൃദം; മധ്യപ്രദേശിൽ ദലിത്​ യുവാക്കളുടെ തലമൊട്ടയടിച്ചു

ഭോപാൽ: പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ 20കാരനായ യുവാവി​േന്‍റയും സുഹൃത്തി​േന്‍റയും തല മൊട്ടയടിച്ചു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ്​ സംഭവം. പെൺകുട്ടിയുടെ പിതാവിനേയും മൂന്ന്​ സുഹൃത്തുക്കളേയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

എസ്​.സി, എസ്​.ടി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. രാജ്​കുമാർ ദേഹരിയ എന്നയാളാണ്​ പൊലീസിൽ പരാതി നൽകിയത്​. രാജ്​കുമാറിന്​ ഫോൺ ചെയ്യുന്നതിൽ പെൺകുട്ടിയെ പിതാവ്​ വിലക്കിയിരുന്നു. തുടർന്ന്​ പെൺകുട്ടിക്ക്​ ഇയാൾ മൊബൈൽ വാങ്ങി നൽകിയിരുന്നു.

ഇത്​ പെൺകുട്ടിയുടെ പിതാവ്​ അറിഞ്ഞതിനെ തുടർന്ന്​ രാജ്​കുമാറിന്‍റെ വീട്ടിലെത്തുകയും ഇയാളെ മർദിക്കുകയും ചെയ്​തു. തുടർന്ന്​ രാജ്​കുമാറിന്‍റെയും സുഹൃത്തി​േന്‍റയും തല പാതിമൊട്ടയടിച്ച്​ കഴുത്തിൽ ചെരിപ്പ്​മാല. ഇക്കാര്യം ​െപാലീസിൽ അറിയിച്ചാൽ വീണ്ടും മർദിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായും രാജ്​കുമാറിന്‍റെ പരാതിയിൽ പറയുന്നു.

Tags:    
News Summary - In Madhya Pradesh, 2 Men Assaulted Over Friendship With Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.